കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നവീകരിച്ച കോൺഫറൻസ് ഹാൾ & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ഉത്ഘാടനം നടന്നു

Sep 4, 2025 - 10:34
 0
കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നവീകരിച്ച കോൺഫറൻസ് ഹാൾ & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ഉത്ഘാടനം നടന്നു
This is the title of the web page

കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നവീകരിച്ച കോൺഫറൻസ് ഹാൾ & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പ്രൗഡഗംഭീരമായ സദസിനെ സാഷിയാക്കി ഉത്ഘാടനം ചെയ്തു..എയ്‌ഡഡ് സ്‌കൂൾ, കോളേജ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 56 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കട്ടപ്പന എയ്‌ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റി സംസ്‌ഥാനത്തെ മികച്ച സഹകരണ സ്ഥാപനങ്ങളിലൊന്നായി വളർന്നു കഴിഞ്ഞു.

 ഇടുക്കി, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലായി പ്രവർത്തന പരിധിയുള്ള ക്ലാസ് 1 സൂപ്പർ ഗ്രേഡ് പദവിയിലുള്ള ഈ സഹകരണ സംഘത്തിൽ A,B ക്ലാസുകളിലായി 7500 ൽ അധികം അംഗങ്ങൾ ഉണ്ട്. ഹെഡ് ഓഫീസ് കൂടാതെ കട്ടപ്പനയിൽ മോർണിംഗ് & ഈവനിംഗ് ബ്രാഞ്ചും, നീതി പേപ്പർമാർട്ട് & ഓഫീസ് ‌സ്റ്റേഷനറി ‌സ്റ്റോറും, കരിമ്പൻ ബ്രാഞ്ചും. രാജാക്കാട് ബ്രാഞ്ചും പ്രവർത്തിച്ചുവരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സൊസൈറ്റിയുടെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ബഹു. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്‌റ്റിനും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ഉദ്ഘാടനം കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.ഈ യോഗത്തിൽ വെച്ച് SSLC, PLUS TWO പരീക്ഷകളിൽ FULL A+ കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.

യോഗത്തിൽ സംഘം പ്രസിഡൻ്റ് ജോർജ് കുട്ടി എം വി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ജോയൻ്റ് രജിസ്ട്രാർ റൈനു തോമസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രസിഡൻ്റ് മാരായ വി ഡി എബ്രഹാം 'കെ ജെ വർക്കി, കെ ജെ ജോസഫ്, ഡയറക്ടർ ബോർഡംഗം സാബു കുര്യൻ, സംഘം സെക്രട്ടറി എബ്രഹം ഡൊമിനിക് സംഘം ഡയറക്ടർ ബോർഡംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow