കട്ടപ്പന സുവർണ്ണഗിരി സുവർണ്ണ ക്ലബ്ബ് റീഡിങ് റൂം & ലൈബ്രറിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു
കട്ടപ്പന സുവർണ്ണഗിരി സുവർണ്ണ ക്ലബ്ബ് റീഡിങ് റൂം & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളികളുടെ ദേശീയ സാംസ്ക്‌കാരിക ഉത്സവമായ പൊന്നിൽ തിരുവോണം നമ്മുടെ സുവർണഗിരിയിൽ വിവിധ കലാ-കായിക പരിപാടികളോടെ വിപുലമായി ആഘോഷിക്കുകയാണ്. 2025 സെപ്റ്റംബർ 4 ന് നടക്കുന്ന സാംസ്ക്‌കാരിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ ഉത്ഘാടനം ചെയ്യും.
നിർദ്ധനനായ രോഗിക്ക് ചികിത്സ സഹായം നൽകുന്നതിനായി സംഘടിപ്പിച്ച മാരത്തോണിൽ പങ്കെടുത്തുകൊണ്ടിരിക്കെ കോഴിക്കോട് വച്ച് നമ്മെ വിട്ടുപിരിഞ്ഞ അലക്സ‌് O S. ഓണായത്തും കുഴിയിലിൻ്റെ സ്മരണ നിലനിർത്തുന്നതിനായി 2025 സെപ്തംബർ 14 ന് വോളിബോൾ ടൂർണമെന്റും സംഘടിപ്പിക്കുകയാണ് .
ഉത്രാടനാളിലാണ് കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം ലൈബ്രറിക്ക് ഫണ്ട് അനുവദിച്ച മന്ത്രി റോഷി അഗസ്റ്റിന് സ്വീകരണം നൽകും. കലാകായിക മത്സരങ്ങൾ കട്ടപ്പന നഗരസഭ കൗൺസിലർ ഷമേജ് കെ ജോർജ് ഉത്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം എ സുരേഷ് അധ്യക്ഷത വഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



