വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റിൻ്റെ നേതൃത്വത്തിൽ സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വീൽ ചെയർ വിതരണം ചെയ്തു
സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ഓണാഘോഷം ഒഴിവാക്കി സമാഹരിച്ച തുക ഉപയോഗിച്ചാണ് വീല്‍ചെയര്‍ വാങ്ങി നൽകിയത്. ഭാരവാഹികളില്‍നിന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സി വി വര്‍ഗീസ് ഏറ്റുവാങ്ങി.
സമിതിയുടെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണെന്ന് സി വി വര്‍ഗീസ് പറഞ്ഞു. യോഗത്തില്‍ സിപിഐ എം നേതാക്കളായ എം ജെ മാത്യു, വി ആര്‍ സജി, മാത്യു ജോര്‍ജ്, എം സി ബിജു, കെ പി സുമോദ്, ശോഭന അപ്പു, സമിതി ഭാരവാഹികളായ മജീഷ് ജേക്കബ്, ആല്‍വിന്‍ തോമസ്, എം ആര്‍ അയ്യപ്പന്‍കുട്ടി, നജീബ് എന്നിവര്‍ പങ്കെടുത്തു.



