എഴുകുംവയൽ ഓണാരവം മൂഡിൽ

Sep 2, 2025 - 16:07
 0
എഴുകുംവയൽ ഓണാരവം മൂഡിൽ
This is the title of the web page

എഴുകുംവയൽ നിത്യസഹായമാതാ ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാരവം 2025 നാടിൻ്റെ ആഘോഷമാക്കി മാറ്റി.ജാതി മത വർഗ്ഗ വർണ്ണ ഭേതമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് എഴുകുംവയലിൽ ഒത്തൊരുമയുടെ ഓണം ആഘോഷിച്ചു.രാവിലെ എഴുകുംവയൽ കുരിശുമല ജംഗ്ഷനിൽ നിന്നും കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം നെടുംങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  പ്രീമി ലാലിച്ചൻ ഫ്ലാഗോഫ് ചെയ്തു.

തുടർന്ന് ഓണാഘോഷം, പള്ളി അംഗണത്തിൽ SNDP ശാഖ പ്രസിഡൻ്റ്  KN തങ്കപ്പൻ ഉദ്ഘാടനം ചെയ്തു . ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് മെംബർ  ജെയ്നമ്മ ബേബി ഇരുമ്പ്കുത്തിയിൽ , ഷാജി തൊട്ടുമാക്കൽ, എഴുകുംവയൽ ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്  മായാകുമാരി P. G എഴുകുംവയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്  സാബു മാത്യു മണിമലക്കുന്നേൽ , എഴുകുംവയൽ ആപ്കോസ് പ്രസിഡൻ്റ് KP രാജൻ കുന്നേൽ, മർച്ചൻ്റ് അസോസ്സിയേഷൻ പ്രസിഡൻ്റ് ചക്കോച്ചൻ പാറത്തറ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എഴുകുംവയൽ സ്വദേശിയായ  അനുജ .കെ എഴുതിയ കഥാ സമാഹാരമായ "ശർക്കരവരട്ടി"എന്ന പുസ്തകത്തിൻ്റെ പ്രകാശനം എഴുകുംവയൽ നിത്യസഹായ മാതാ ദേവാലയ വികാരി ഫാ.ജോസഫ് ചുനയൻമാക്കൽ ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്  മായാകുമാരി P. G യ്ക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു .

  തിരുവാതിരയും,കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങളും ക്രമീകരിച്ചിരുന്നു . വിവിധ വിഭാഗങ്ങളിൽ 15 ഓളം ടീമുകൾ അണിനിരന്ന വടംവലി മത്സവും നടന്നു. പങ്കെടുത്തവർക്ക് ക്യാഷ് അവാർഡും സമ്മാനങ്ങളും നൽകി.കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണ ഊഞ്ഞാലും ഓണപ്പായസവും ,സംഘാടകർ ക്രമീകരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow