കുഞ്ചിതണ്ണിയിലെ റിസോര്‍ട്ടില്‍ നിന്ന് സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച പാലക്കാട് സ്വദേശി പിടിയില്‍; പിടിയിലായത് പാലക്കാട് നെന്മാറ വെള്ളറ വീട്ടില്‍ സിഞ്ചു

Aug 30, 2026 - 17:29
 0
കുഞ്ചിതണ്ണിയിലെ റിസോര്‍ട്ടില്‍ നിന്ന് സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച  പാലക്കാട് സ്വദേശി പിടിയില്‍;  പിടിയിലായത്  പാലക്കാട് നെന്മാറ വെള്ളറ വീട്ടില്‍ സിഞ്ചു
This is the title of the web page

കുഞ്ചിതണ്ണിയിലെ റിസോര്‍ട്ടില്‍ നിന്ന് വിനോദസഞ്ചാരികളുടെ സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച കേസില്‍ പാലക്കാട് സ്വദേശി വെള്ളത്തൂവല്‍ പോലീസിന്റെ പിടിയില്‍. പാലക്കാട് നെന്മാറ വെള്ളറ വീട്ടില്‍ സിഞ്ചു കെ (26) ആണ് വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശി കുടുംബത്തോടൊപ്പം കുഞ്ചിതണ്ണിയിലുള്ള മെറിലാന്റ് റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെ കഴിഞ്ഞ 16നാണ് സംഭവം നടന്നത്. കുടുംബം ഇരവികുളം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിന് മുമ്പ് കുട്ടിയുടെ കൈയില്‍ കിടന്നിരുന്ന 26 ഗ്രാം തൂക്കം വരുന്ന 2 സ്വര്‍ണ്ണ വളകള്‍ ബാഗില്‍ വച്ച് റൂം പൂട്ടി താക്കോല്‍ റിസ്പഷനില്‍ ഏല്‍പ്പിച്ചിരുന്നു. 

ഇരവികളം പോയി തിരികെ എത്തിയപ്പോഴാണ് വളകള്‍ മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ ആല്‍ബിന്‍ സണ്ണിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എം ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എല്‍ദോസ് മത്തായി, സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ചന്ദ്രന്‍ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ പാലക്കാട് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow