മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ വാഹനം തടഞ്ഞ് നിർത്തി മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Sep 2, 2025 - 11:07
 0
മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ വാഹനം തടഞ്ഞ് നിർത്തി മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
This is the title of the web page

മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ വാഹനം തടഞ്ഞ് നിർത്തി മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ബംഗുളുരുവിൽ നിന്ന് ഇന്നലെ രാവിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടി കൂടിയത്. ഇന്നലെ അർദ്ധരാത്രിയോടെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

 പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശനിയാഴ്ച്ച വൈകിട്ട് ആറരയോടെ തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് അക്രമം നടന്നത്. വിവരം അറിഞ്ഞ് എത്തിയ തൊടുപുഴ പൊലീസാണ് ഷാജനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow