നിർമ്മാണം പാതിവഴി നിലച്ച കട്ടപ്പന നഗരസഭാ വക പുളിയന്മലയിലെ ടോയ്ലറ്റ് കോംപ്ലക്സിനുള്ളിൽ നിന്ന് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി

Aug 29, 2026 - 10:01
 0
നിർമ്മാണം പാതിവഴി നിലച്ച കട്ടപ്പന നഗരസഭാ വക പുളിയന്മലയിലെ ടോയ്ലറ്റ് കോംപ്ലക്സിനുള്ളിൽ നിന്ന് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി
This is the title of the web page

വർഷങ്ങളായി നിർമ്മാണം പാതിവഴിയിൽ നിലച്ചുകിടക്കുന്ന കെട്ടിടമാണ്. അയ്യപ്പഭക്തർക്ക് വിരി വയ്ക്കുവാനും ടോയ്‌ലറ്റ്സൗകര്യത്തിനും ഉൾപ്പെടെയാണ് ഈ കെട്ടിടം നിർമ്മിച്ചത്. ഇതിൻറെ രണ്ടാം നിലയിൽ ടോയ്ലറ്റുകൾ ഉണ്ട്. ഇതിനുള്ളിൽ നിന്നാണ് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തിയത്. കായ്കളെല്ലാം പിഴുത് എടുത്ത് ശരം മാത്രമാണ് സൂക്ഷിച്ചിരിക്കുന്നത്.

സംശയം തോന്നിയ പുളിയൻമലയിലെ വ്യാപാരികൾ നടത്തിയ പരിശോധനക്കൊടുവിലാണ് സംഭവം കണ്ടെത്തുന്നത്. എന്നാൽ ഇത് ആരാണ് ഇവിടെ കൊണ്ടുവന്ന് സൂക്ഷിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനു സമീപത്തായി പായും തലയിണ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ കെട്ടിടത്തിൽ ഉള്ളിലേക്ക് കയറുന്ന ഗേറ്റ് നഗരസഭ പൂട്ടിയിട്ടുണ്ട്, പിന്നെ എങ്ങനെയാണ് മോഷ്ടാവ് ഇതിനുള്ളിൽ കടന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. വ്യാപാരികൾ വിവരം അറിഞ്ഞ ഉടൻ വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.പരിസരപ്രദേശത്ത് ഏലത്തോട്ടങ്ങളിൽ നിന്നും മോഷ്ടിച്ച ശരങ്ങളാകാം ഇതെന്നാണ് നിഗമനം. സിസിടിവി അടക്കം കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തി വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow