പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള ബി.ആർ.സി കട്ടപ്പയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല ഓണ ചങ്ങാതി സംഘടിപ്പിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള ബി.ആർ.സി കട്ടപ്പയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല ഓണ ചങ്ങാതി സംഘടിപ്പിച്ചു. ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കാഞ്ചിയാർ പഞ്ചായത്തിലെ കുട്ടിയുടെ വീട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി പരിധിയിലുള്ള ഗൃഹാധിഷ്ഠത വിദ്യാഭ്യാസം നേടുന്ന 16 കുട്ടികളുടെ വീട്ടിൽ നാളെയും, നാള കഴിഞ്ഞുമായി ഓണ ചങ്ങാതി കൂട്ടം എത്തും.
ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഓണക്കോടി, ഓണകിററ്റ് നൽകുകയും, വിവിധ തരത്തിലുള്ള ഓണകളികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന പരിപാടിയിൽ കാഞ്ചിയാർ വിദ്യാഭ്യാസ സ്റ്റാൻഗിംഗ് കമ്മറ്റി ചെയർ പേഴ്സൺ തങ്കമണി സുരേന്ദ്രൻ, ബി.ആർ, സി ബി.പി.സി കെ.ആർ ഷാജി മോൻ കെ.ആർ, എസ് എം.എൽ.പി കാഞ്ചിയാർ എച്ച്.എം സിസ്റ്റർ സിസി തോമസ്, എയ്ഞ്ചൽ ദാസ് എന്നിവർ സംസാരിച്ചു.



