കാഞ്ചിയാർ 2791 നമ്പർ ശ്രീദേവി വിലാസം എൻഎസ്എസ് കരയോഗത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
കാഞ്ചിയാർ പള്ളിക്കവല 2791 ആം നമ്പർ ശ്രീദേവി വിലാസം എൻഎസ്എസ് കരയോഗത്തിന്റെയും സരസ്വതി വിലാസം എൻഎസ്എസ് വനിതാ സമാജത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. തിരുവാതിര, കുട്ടികൾക്കുള്ള കലാകായിക മത്സരങ്ങൾ എന്നിവയാണ് നടത്തിയത്.കരയോഗം പ്രസിഡണ്ട് എം വി രവീന്ദ്രൻ നായർ അധ്യക്ഷൻ ആയിരുന്നു. അരുൺ എൻ നായർ, ദിലീപ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ഓണസദ്യയും ഒരുക്കിയിരുന്നു.



