നാഷണൽ അഗ്രിക്കൾച്ചറൽ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ കട്ടപ്പന മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രിക്കറ്റ് ടീം വിജയികളായി

നാഷണൽ അഗ്രിക്കൾച്ചറൽ ഫെഡറേഷൻ ഓഫ് ഇന്ത്യ കൊച്ചിയിൽ വച്ച് നടത്തിയ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ കട്ടപ്പന മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രിക്കറ്റ് ടീം വിജയികളായി. വിജയികളെ സംഘം പ്രസിഡന്റ് ജോർജ് ജോസഫ് പടവിലും,വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കൽ, മറ്റു ഭരണ സമിതി അംഗങ്ങളും അനുമോദിച്ചു. സഹകരണ മേഖലയിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘം , കലാ കായിക മേഖലകളിലും താരങ്ങൾക്കു പ്രോത്സാഹനവും പിന്തുണയും നൽകി വരുന്നു .
സംഘം സെക്രട്ടറിയും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ജിജോമോൻ ജോർജിനും മറ്റു ടീം അംഗങ്ങൾക്കും സംഘം പ്രസിഡന്റ് ജോർജ് ജോസഫ് പടവിൽ അഭിനന്ദനം അറിയിച്ചു. വിജയികൾക്ക് NAFED ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. അടുത്ത മാസം ഹൈദരാബാദിൽ വച്ച് നടക്കുന്ന സൗത്ത് ഇന്ത്യ മത്സരത്തിൽ കട്ടപ്പന മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രിക്കറ്റ് ടീം പങ്കെടുക്കും.