കട്ടപ്പന നരിയമ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പ് ആചരണത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് നടന്നു

നരിയമ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആണ്ട് തോറും നടത്തി വരുന്ന എട്ടുനോമ്പ് ആചരണത്തിനാണ് തുടക്കമായിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് ദേവാലയത്തിൽ എട്ടുനോമ്പാചരണം നടക്കുക. എട്ടുനോമ്പാചരണത്തിന് തുടക്കം കുറിച്ച് വിശുദ്ധ കുർബ്ബാനക്ക് ശേഷം ഇടവക വികാരി ഫാ. കുര്യാക്കോസ് വാലയിൽ കൊടിയേറ്റി.
തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാത നമസ്കാരം, വി. കുർബ്ബാന, മധ്യസ്ഥ പ്രാർത്ഥന, സന്ധ്യാ നമസ്കാരം എന്നിവ നടക്കും. സെപ്റ്റംബർ ഏഴാം തീയതി വി. കുർബ്ബാനക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണ ശിലാസ്ഥാപന കർമ്മവും മെത്രാപ്പോലീത്ത നിർവഹിക്കും.
എട്ടുനോമ്പാചരണത്തിൻ്റെ സമാപന ദിവസമായ എട്ടാം തീയതി വി. കുർബ്ബാനക്ക് ഫാ. മർക്കോസ് ജോർജ് പള്ളിയമ്പിൽ മുഖ്യകാർമികനാകും. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവ്വാദം, നേർച്ച വിളമ്പ് എന്നിവയോടെ എട്ടുനോമ്പാചരണം സമാപിക്കും. ഇടവക വികാരി ഫാ. കുര്യാക്കോസ് വാലയിൽ, കൈസ്ഥാനി സാബു വി മാത്യു വാഴപ്പറമ്പിൽ, സെക്രട്ടറി ഷൈൻ സ്കറിയ നെടുവേലിൽ എന്നിവർ നേതൃത്വം നൽകും.