തൃശ്ശൂരിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം; അക്രമിസംഘം മൂന്ന് പോലീസ് വാഹനങ്ങൾ അടിച്ചു തകർത്തു
തൃശ്ശൂരിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. അക്രമിസംഘം മൂന്ന് പോലീസ് വാഹനങ്ങൾ അടിച്ചു തകർത്തു. വൈലോപ്പള്ളിയിൽ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രേഡ് എസ്.ഐ. ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. കൊലക്കേസ് പ്രതി കൂടിയായ ബ്രഹ്മദത്തന്‍ എന്ന ഗുണ്ടാത്തവന്റെ നേതൃത്വത്തിലുള്ള നാലുപേരാണ് പൊലീസിനെ ആക്രമിച്ചത്.



