കയ്യേറ്റങ്ങൾക്കെതിരേയുള്ള കർശന നടപടി തുടരുമെന്ന് റവന്യൂ വകുപ്പ്

ചിന്നക്കനാലിൽ ഏറ്റെടുത്തിരിക്കുന്ന ഭൂമിയിലെ കയ്യേറ്റമെന്നറിയാതെ ചെറിയ പ്ലോട്ടുകൾ വാങ്ങിയവർക്ക് പരിശോധനയിൽ അർഹതയുണ്ടെന്ന് കണ്ടെത്തിയാൽ പതിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കും. ചിന്നക്ക നാലിൽ ഏറ്റെടുത്ത ഭൂമിയിൽ കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട പലരും റവന്യൂ ഭൂമിയെന്ന് അറിയാതെ വിലകൊടുത്ത് വാങ്ങിയവരാണ്.
ഇതിൽ പത്ത് സെന്റ് മുതൽ 32 സെന്റ്റ് വരെ ഭൂമി വാങ്ങിയവരുണ്ട്. ഇവരുടെ വിവരങ്ങൾ വിശദമായ പരിശോധിക്കും. അർഹതപ്പെട്ടവരെന്ന് കണ്ടത്തായാൽ ഇവർക്ക് പട്ടയം നൽകുന്നതടക്കമുള്ള നടപ ടികൾ സ്വീകരിക്കുമെന്നും ചിന്നക്കനാൽ വില്ലേജ് ഓഫീസർ സന്തോഷ് പറഞ്ഞു.
സർക്കാർ ഭൂമി പാവപ്പെട്ട ആളുകൾക്ക് പതിച്ച് നൽകണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇക്കാര്യം മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വിവിധ യോഗങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികൾ തുടരുന്നതിനൊപ്പം ചിന്നക്കനാലിലെ വൻകിട കയ്യേറ്റങ്ങൾക്കെതിരേയുള്ള നടപടികൾ ഊർജിതമായി തുടരുമെന്നും വില്ലേജ് ഓഫീസർ വ്യക്തമാക്കി.