തൊടുപുഴ അമരംകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ
തൊടുപുഴ അമരംകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. തൊടുപുഴ അമരംകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഉബൈദ്, അസം സ്വദേശി അമീർ ഹംസ എന്നിവരാണ് പിടിയിലായത്. ഈ മാസം മൂന്നാം തീയതി ഉച്ചക്ക് 12.30നും, നാലാം തീയതി വെളുപ്പിന് 5.30നും ഇടയിലുള്ള സമയത്താണ് ക്ഷേത്രത്തിൽ മോഷണം നടന്നതെന്നാണ് വിവരം. ഓടിന്റെ 60 നിലവിളക്കുകളും, 2 വീതം ഉരുളികളും, തൂക്ക് വിളക്കുകളും ഉൾപ്പടെ 70000 രൂപ വിലവരുന്ന സാധനങ്ങളുമാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്.
കഴിഞ്ഞ മെയ് 31-ാം തീയതി വൈകിട്ട് 06.30നും, ജനുവരി ഒന്നാം തീയതി വെളുപ്പിന് 05.45നും ഇടക്കുള്ള സമയത്തും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. അന്ന് മൂന്ന് ഭണ്ടാരകുറ്റികൾ തകർത്ത് 15000 രൂപയോളം മോഷണം നടത്തിയുന്നു. ഈ കേസിന്റെ അന്വേഷണവും നടക്കുന്നതിനിടയിലാണ് ക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നത്.
ജില്ലാ പോലീസ് മേധാവി ഡോ. എ നസീം ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം, തൊടുപുഴ ഡിവൈഎസ്പി സജി മാർക്കോസ്, ഇന്‍സ്പെക്ടര്‍ മനേഷ് കെ.പി, സബ് ഇന്‍സ്പെക്ടര്‍മാരായ ജിബിൻ തോമസ്, അരുൺ ചന്ദ്രൻ, അനന്തു ശേഖർ, ഷംസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോയ് തോമസ്, അജീഷ് തങ്കപ്പൻ, ബാബുക്കുട്ടന്‍, അജിമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

