അടിമാലി ഇരുമ്പുപാലത്ത് ആനകൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ; പിടിയിലായത് അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവർ
അടിമാലി ഇരുമ്പുപാലത്ത് ആനകൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ.അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ രഹസ്യ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പിടിച്ചെടുത്ത ആനക്കൊമ്പും കടത്താൻ ഉപയോഗിച്ച മാരുതി കാറും സംഘം കസ്റ്റഡിയിൽ എടുത്തു. നേര്യമംഗലം റേഞ്ച് ഓഫീസറുടെയും, വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെയും, ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത്. കേസിൽ കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തും.

