കേരള കോൺഗ്രസ് എം ഇടുക്കി നിയോജക മണ്ഡലം കൺവെൻഷൻ നടന്നു

കേരളാകോൺഗ്രസ് എം ഇടുക്കി നിയോജക മണ്ഡലം കൺവെൻഷൻ വാഴത്തോപ്പ് പാപ്പൻസ് ഹാളിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അദ്ധ്യക്ഷത വഹിച്ചു കൺവെഷൻ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യൻ നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പ്രവർത്തകർ സജ്മാകണമെന്നും തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം പാർട്ടി നേടിയെടുക്കുക ഓരോ പ്രവർത്തകനും ലക്ഷ്യം ആയി പ്രവർത്തിക്കണം എന്ന് ഉദ്ബോധിപ്പിച്ചു .
ഇടുക്കിയിൽ വികസന മുന്നേറ്റം തന്നെ നടത്താൻ സാധിച്ചു. കട്ടപ്പനയിൽ പുതിയ ലോ കോളേജ് പുതുതായി ആരംഭിക്കാൻ നടപടിക്രമങ്ങൾ നടക്കുന്നു. കൺവെൻഷനിൽ പാർട്ടി സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല, കെ.ഐ. ആന്റണി, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറാണാൽകുന്നേൽ, റജികുന്നംകോട്ട്, മനോജ് എം തോമസ് , സിബിച്ചൻ തോമസ് ,ജോണി ചെമ്പുകട തുടിങ്ങിയവർ സംസാരിച്ചു . വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ആദരിച്ചു.