തോട്ടം മേഖലയിൽ നിന്നുമുള്ള ഐ എ എസ് ഐപിഎസ് ഉദ്യോഗസ്ഥർ എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്

ഐഎഎസ് ഐപിഎസ് ഐ എഫ് എസ് ഉൾപ്പെടെ രാജ്യത്ത് നടക്കുന്ന സിവിൽ സർവീസ് പരീക്ഷയിൽ തോട്ടം മേഖലയിൽ നിന്നുള്ള കുട്ടികളെ എത്തിച്ച് ഭരണ സിരാകേന്ദ്രത്തിന്റെ തലപ്പത്ത് എത്തിക്കുക എന്ന പദ്ധതിക്കാണ് വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂളിൽ രൂപം നൽകിയിരിക്കുന്നത്.
പ്രധാനമായും 5,6,7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ മുതൽ തുടങ്ങി വരുന്ന 15 വർഷത്തിനുള്ളിൽ ഐഎഎസ്, ഐപിഎസ് തുടങ്ങിയ മേഖലയിലേക്ക് തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ നിന്നും ഉദ്യോഗാർത്ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷക്കാലമായി അധ്യാപകരുടെയും മറ്റ് പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ പ്രയത്നത്തിന്റെ ഫലമായാണ് കോച്ചിംഗ് സെന്റർ എന്ന സ്വപ്നം യാഥാർത്ഥ്യമായത്. പഠിക്കാനും വളരാനും ഒപ്പം ഭരണ സിരാകേന്ദ്രത്തിലേക്ക് എത്താനും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം സൗജന്യമായി കോച്ചിംഗ് നൽകും.
ഇതോടൊപ്പം പഠനത്തിനാവശ്യമായ മുഴുവൻ സഹായങ്ങളും സെന്ററിൽ നിന്നും തന്നെ ലഭിക്കും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ഡാനിയൽ അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ എസ് ടി രാജ് സ്വാഗതം ആശംസിച്ച ചടങ്ങ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.കെ ഡി അജിത്ത് തിരുതെളിയിച്ച് ഉദ്ഘാടനം ചെയ്തു.
മുഖ്യ അതിഥിയായി തമിഴ്നാട് കമ്പം ഐഎസ് കൊച്ചിൻ അക്കാദമി ചെയർമാൻ അഡ്വക്കേറ്റ് പ്രകാശ് പങ്കെടുത്ത കുട്ടികൾക്കും മാതാപിതാക്കൾക്കും മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനാടത്ത് അഫി ട്രസ്റ്റ് കേരള കോഡിനേറ്റർ കുമാർ വാളാടി,ആർ രാമു, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ എസ് ജർമലിൻ, ഡി തങ്കദുരൈ, റിട്ടയേഡ് ബി ഡി ഒ, എം ഹരിദാസ് റിട്ടയേഡ് അധ്യാപകൻ ഷണ്മുഖ സുന്ദരം എം പി ടി എ പ്രസിഡന്റ് സോണിയ ,ബി ആർ സി ട്രെയിനർ ആര്യ വിനീത്. തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.
തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഐഎഎസ് കോച്ചിംഗ് ചോദ്യോത്തര ബുക്കുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. പരിപാടിയിൽ നിരവധിയായ മാതാപിതാക്കളും കുട്ടികളുമാണ് പങ്കെടുത്തിരുന്നത്. തോട്ടം മേഖലയിൽ നിന്നുമുള്ള ഐഎസ് ഐപിഎസ് ഉദ്യോഗസ്ഥർ എന്ന സ്വപ്ന യാഥാർത്ഥ്യത്തിന്റെ ആദ്യപടിയായാണ് കോച്ചിംഗ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത് എന്ന് വിശിഷ്ട അതിഥികൾ പറയുകയും ചെയ്തു.