ഇടുക്കി നെടുങ്കണ്ടത്ത് ബസ്സിൽ കയറുന്നതിനിടെ വഴുതി വീണ 75 കാരിയുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്.കല്ലാർ സ്വദേശി ശാന്തമ്മയുടെ കാലുകലൂടെയാണ് ബസ് കയറി ഇറങ്ങിയത്. ശാന്തമ്മ കയറുന്നതിനു മുൻപ് ബസ് മുൻപോട്ട് എടുക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.