ഇരട്ടയാർ സെൻ്റ് മേരീസ് ഹൈസ്കൂളിൽ മെരിറ്റ് ഡേയും ക്ലബ്ബുകളുടെ ഉത്ഘാടനവും നടന്നു

വിക്ടറി ഫീസ്റ്റ 2K25 എന്ന പേരിലാണ് മെരിറ്റ് ഡേയും ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചത്.സ്കൂൾ മാനേജർ ഫാ. തോമസ് തൈ ച്ചേരിൽ അധ്യക്ഷനായിരുന്നു.ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ ഉത്ഘാടനം ചെയ്തു.ക്ഷനായിരുന്നു.ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മൊമെന്റോയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് അച്ചാപറമ്പിൽ യു എസ് എസ് ജേതാക്കളെ ആദരിച്ചു.അസിസ്റ്റൻറ് മാനേജർ ഫാ. അമൽ ചിരട്ട വയലിൽ സംസ്കൃത സ്കോളർഷിപ്പ് ജേതാക്കളേ ആദരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.പി ടി എ പ്രസിഡണ്ട് ഷാജി മടത്തും മുറി എം പി ടി എ പ്രസി. റെൻസി കൊല്ലക്കൊമ്പിൽ എന്നിവർ ചേർന്ന് രാജ്യ പുരസ്കാർ ജേതാക്കളെ ആദരിച്ചു.
നാങ്കുതൊട്ടി എസ്.എം. LP സ്കൂൾ പ്രിൻസിപ്പാൾ ലിസി ഷാജി പ്രവർത്തി പരിചയജേതാക്കളേ ആദരിച്ചു.ഹെഡ് മാസ്റ്റർ മാത്യു ജോസഫ്, പൂർവ്വ വിദ്യാർത്ഥി അന്ന മരിയ ഷാജി, ജോസ് കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.