കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ വനിതാ ഫോറം ജില്ലാതല ശില്പശാല 'ധ്വനി 2025 ' കട്ടപ്പനയിൽ സംഘടിപ്പിച്ചു

പെൻഷൻകാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി എസ് എസ് പി യെ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും പുതിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിന് വേണ്ടി നടത്തുന്ന ശില്പശാലയാണ് ധ്വനി 2025.
ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീകളോടുള്ള അവഗണക്കെതിരെ ശബ്ദമുയർത്തുവാൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങൾ തിരിച്ചുകൊണ്ടുവരുവാൻ നാടിനെ ലഹരി വിമുക്തമാക്കുവാൻ കേരള ജനതയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് ടി വിനയദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
വനിത ഫോറം ജില്ലാ പ്രസിഡണ്ട് കിങ്ങിണി വികെ അധ്യക്ഷയായിരുന്നു. വനിതാ ഫോറം ജില്ലാ സെക്രട്ടറി ഡാലി തോമസ് .ൽ,തെങ്ങുംകോട് ശശി,കെ രാജേന്ദ്രൻ,പി കെ ഷാജി, കെ എ മാത്യു,ടി എസ് രാധാമണി, വി മധുസൂദനൻ, കൊച്ചുറാണി മാത്യു, തുടങ്ങിയവർ സംസാരിച്ചു.ഐവാൻ സെബാസ്റ്റ്യൻ, ടി എം ജോയ്വി, എ ജോസഫ്,. പി ജെ ജോസഫ്. തുടങ്ങിയവർ നേതൃത്വം വഹിച്ചു.