ഉപ്പുതറയിൽ സി പി എം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

Jun 21, 2025 - 17:46
 0
ഉപ്പുതറയിൽ സി പി എം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
This is the title of the web page

 നിരന്തരമായി കാട്ടാന ശല്യത്തിൽ വലയുന്ന ഉപ്പുതറ കാക്കത്തോട് പ്രദേശങ്ങളിലെ കർഷകർ സിപിഐ (എം )ഉപ്പുതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.സിപിഐഎം ഏലപ്പാറ ഏരിയ സെക്രട്ടറി എം ടി സജി ഉദ്ഘാടനം ചെയ്തു. അഡ്വ: ബിജു ചെമ്പ്പ്ലാവൻ അധ്യക്ഷനായി. നിരന്തരമായി കാട്ടാനകൾ നാട്ടിലിറങ്ങി വ്യാപക നാശം വിതയ്ക്കുമ്പോഴും വനംവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഉപരോധം സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫെൻസിംഗ് സംവിധാനം ഉടൻ പ്രവർത്തനക്ഷമമാക്കുക ,പ്രാദേശിക അടിസ്ഥാനത്തിൽ വാച്ചർമാരെ നിയോഗിക്കുക, ആർ ആർ ടി സംഘത്തിന്റെ നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. കാക്കത്തോട്ടിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ പോലീസ് തടഞ്ഞു. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ ഓഫീസിനു മുൻപിൽ നിരന്നു .തുടർന്ന് സ്ഥലത്ത് എത്തിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ ബിനോജ് സമരക്കാരുമായി ചർച്ച നടത്തി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡ്രോൺ നിരീക്ഷണം നടത്തി ആനയെ ഉൾവനത്തിലേക്ക് കടത്താനും ആർ ആർ ടി സംഘത്തിൻറെ പ്രവർത്തനം കാക്കത്തോട് , കൂപ്പ്പാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഫെൻസിംഗ് സംവിധാനം ഉടൻ പൂർത്തീകരിക്കുമെന്നും വനപാലകർ അറിയിച്ചു. പ്രാദേശികമായി താൽക്കാലിക വാച്ചർമാരെ നിയമിക്കുവാൻ ശുപാർശ നൽകുമെന്നും ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ലോക്കൽ സെക്രട്ടറിമാരായ കെ കലേഷ് കുമാർ, എം യു സതീശൻ , കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ലാൽ എബ്രഹാം, ഷീല രാജൻ, ഇ വി ജോസഫ് ,  എം എ സുനിൽ ,ജി ഷാജി, എന്നിവർ പ്രസംഗിച്ചു. ഷിജോ ഫിലിപ്പ്,സിജോ ടി കെ ,ക്രിസ്റ്റി വിജേഷ് വിജയൻ, സുനിൽ കുമാർ, എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow