വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിൽ വായന പക്ഷാചരണം തുടങ്ങി
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയും വെള്ളയാംകുടി സരസ്വതി വിദ്യാപീഠവും ചേർന്ന് വായന പക്ഷാചരണം തുടങ്ങി. സരസ്വതി വിദ്യാപീഠത്തിൽ നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ എം ടി ഷിബു അധ്യക്ഷനായി. ഐടിഎൽസി എക്സിക്യൂട്ടീവ് അംഗം ടോമി കൂത്രപ്പള്ളി, പ്രിൻസിപ്പൽ അനീഷ് കെ എസ്, ടി ബി ശശി, പി സി ഫിലിപ്പ്, സംഗീത് സാബു തുടങ്ങിയവർ സംസാരിച്ചു.



