നെടുംകണ്ടം/കട്ടപ്പന - RISE (Rejuvenating Idukki Socially and Educationally) പദ്ധതിയുടെ ഭാഗമായി ഈ വർഷം പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്യുന്നു

ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന ഇരട്ടയാർ, കരുണാപുരം, നെടുംകണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല, വണ്ടൻമേട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്നും പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം 22.06.2025 ഞായറാഴ്ച രാവിലെ 10 മണിക്ക് നെടുങ്കണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ഈ യോഗത്തിൽ ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന സ്കൂളുകളിൽ നിന്നും പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിച്ചേരണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു.