മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

മൂവാറ്റുപുഴ കദളിക്കാടിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല പ്പെടുത്തുവാൻ ശ്രമം.കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്.
ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു.രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്.ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയെന്ന് കല്ലൂർക്കാട് പോലീസ് അറിയിച്ചു.