ഇടുക്കിയിൽ ലഹരി പദാർത്ഥവുമായി യുവാക്കൾ പിടിയിൽ

ഇടുക്കിയിൽ ലഹരി പദാർത്ഥവുമായി യുവാക്കൾ പിടിയിൽ.രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയിൽ ബിബിൻ(25) ,കുരുമ്പുംതടത്തിൽ അശ്വിൻ(21) എന്നിവരാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.ഇവരുടെ പക്കൽ നിന്നും കഞ്ചാവിൽ നിന്നും ഉല്പാദിപ്പിക്കുന്ന ചരസ് എന്ന ലഹരിവസ്‌തുവാണ് പിടികൂടിയത്.90 ഗ്രാം ചരസ് ആണ് പിടികൂടിയത്.
വിനോദ സഞ്ചാരത്തിനായി മണാലിക്ക് പോയി തിരികെ എത്തുന്ന യുവാക്കളുടെ കൈവശം ലഹരി വസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് രാജാക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.മണാലിയിൽ നിന്നും ട്രെയിനിന് എറണാകുളത്ത് എത്തി അവിടെ നിന്നും ബസിൽ രാജാക്കാട് വന്ന് ഇറങ്ങിയപ്പോളാണ് വെള്ളിയാഴ്ച രാവിലെ ലഹരി പദാർത്ഥവുമായി രാജാക്കാട് പോലീസ് ഇരുവരെയും പിടികൂടിയത്.കേസ് എടുത്ത് തുടർ നടപടികൾ സ്വികരിക്കുകയും പ്രതികളെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.