സാംസ്കാരിക നിലയം മാലിന്യനിക്ഷേപ കേന്ദ്രമായി മാറി;നാട്ടിലെ സാംസ്കാരിക കൂട്ടായ്മകൾക്ക് വേദിയാകേണ്ട തങ്കമണി ഈട്ടിക്കവല സാംസ്കാരിക കേന്ദ്രമാണ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയത്

Jun 13, 2025 - 16:39
 0
സാംസ്കാരിക നിലയം മാലിന്യനിക്ഷേപ കേന്ദ്രമായി മാറി;നാട്ടിലെ സാംസ്കാരിക കൂട്ടായ്മകൾക്ക് വേദിയാകേണ്ട തങ്കമണി ഈട്ടിക്കവല സാംസ്കാരിക കേന്ദ്രമാണ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയത്
This is the title of the web page

കാമാക്ഷി പഞ്ചായത്തിൽപ്പെടുന്ന ഈട്ടിക്കവലയിൽ നിർമ്മിച്ചിരിക്കുന്ന സാംസ്കാരിക നിലയമാണ് മാലിന്യ സംസ്കരണ കേന്ദ്രമായി മാറ്റിയത്.മേഖലയിലെ ജനങ്ങളുടെ ഒത്തുചേരലുകൾക്കും വായനാശീലം വളർത്തുന്നതും ലക്ഷ്യമിട്ട് നിർമ്മിച്ച സ്ഥാപനമാണ് മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.35 വർഷങ്ങൾക്ക് മുൻപ് പൊതുജനങ്ങൾ സംഘടിച്ചു നിർമ്മിച്ച സാംസ്കാരിക നിലയം കൂടുതൽ പുരോഗതി ലക്ഷ്യമിട്ട് പഞ്ചായത്തിന് നൽകുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടക്കത്തിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം പിന്നീട് പൂട്ടുകയും ചെയ്തു.പൂർണ്ണ ബലവത്തായ കെട്ടിടവും ശൗചാലയവും ഉള്ള ഇവിടെ നിരവധി പുസ്തകങ്ങൾ വായനക്കാർക്കായി ഒരുക്കിയിട്ടുമുണ്ട്.എന്നാൽ വർഷങ്ങളായി കാമാക്ഷി പഞ്ചായത്തിന്റെ അനാസ്ഥയിൽ ഈ കേന്ദ്രം പൂട്ടിക്കിടക്കുകയുമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതേ തുടർന്നാണ് ഇവിടെ ഇപ്പോൾ ഹരിത കർമ്മ സേനയുടെ മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്.സാംസ്കാരിക നിലയത്തിന്റെ മുറ്റത്ത് അലക്ഷ്യമായാണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്.വഴിയോരത്ത് സ്ഥിതി ചെയ്യുന്നതിനാൽ പകർച്ചവ്യാധികൾക്കും ആക്കം കൂട്ടും.വർഷകാലമായതോടുകൂടി കൊതുകുകളും പെരുകുകയാണ് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടിയന്തരമായി ഈ സംസ്കാരിക നിലയത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow