പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

Jun 13, 2025 - 16:33
Jun 13, 2025 - 17:39
 0
പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു
This is the title of the web page

ഇടുക്കി പീരുമേട് പ്ലാക്കത്തടത്ത് ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയായ സീതയാണ് കൊല്ലപ്പെട്ടത്. ഇവർ ഭർത്താവിനും മക്കൾക്കും ഒപ്പം വിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. തലയ്ക്കാണ് ആനയുടെ ചവിട്ട് ഏറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . സീതയുടെ ഭർത്താവിനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു.ഇദ്ദേഹത്തെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ തോട്ടം തൊഴിലാളിയേയും കാട്ടാന ആക്രമിച്ചിരുന്നു. വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ അന്തോണിക്കാണ് പരുക്കേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കാട്ടാന ആക്രമണത്തിനെതിരെ പീരുമേട്ടിൽ പ്രതിഷേധം ശക്തമായി. സി പി എം ൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് ഓഫീസിലേക്ക് പ്രകടനം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow