ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

അന്വേഷണവുമായി സഹകരിക്കണം, ക്രമിനല്‍ പശ്ചാത്തലമുള്ളവരുമായി സഹവസിക്കരുത് എന്നീ നിർദേശങ്ങള്‍ കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.50,000 രൂപ ബോണ്ട് കെട്ടിവെക്കാനും, സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യ വിധിയില്‍ നിർദേശമുണ്ട്.
ക്രിമിനല്‍ പ്രവർത്തനങ്ങളില്‍ ഏർപ്പെടരുത്, രക്ഷിതാക്കള്‍ സത്യവാങ്മൂലം നല്‍കണം എന്നും വിധിയില്‍ നിർദേശം. നേരത്തെ കീഴ്‌ക്കോടതി വിദ്യാർഥികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാൻ പൊലീസ് സംരക്ഷണത്തില്‍ ഒരു ദിവസത്തേക്ക് പുറത്തിറങ്ങാൻ അനുമതിയും നല്‍കിയിരുന്നു.