അടിമാലിയിൽ സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ
അടിമാലിക്ക് സമീപം ചാറ്റുപാറയില്‍ വന്‍ കഞ്ചാവ് വേട്ട.1 കിലോ 600 ഗ്രാം കഞ്ചാവുമായി കോതമംഗലം ഭാഗത്തു നിന്ന് അടിമാലിക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് രണ്ടുപേരെ ഈസ്റ്റേണ്‍ സ്‌കൂള്‍ പടിക്ക് സമീപം വച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. ചില്ലറ വിൽപ്പനക്കായി എത്തിച്ച കഞ്ചാവ് ആണെന്നാണ് പ്രാഥമിക നിഗമനം.

