ഭാരതാംബയുടെ പ്രതീകം ദേശീയ പതാക - ജൂൺ ഏഴിന് ദേശീയ പതാക ഉയർത്തി വൃക്ഷത്തൈകൾ നടും:സി.പി.ഐ

Jun 6, 2025 - 18:29
 0
ഭാരതാംബയുടെ പ്രതീകം ദേശീയ പതാക -
ജൂൺ ഏഴിന് ദേശീയ പതാക ഉയർത്തി വൃക്ഷത്തൈകൾ നടും:സി.പി.ഐ
This is the title of the web page

ഭാരത മാതാവിൻ്റെ പ്രതീകം ഭാരതത്തിൻ്റെ ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ജൂൺ 7 ന് ദേശീയ പതാക ഉയർത്തി അതിനു മുൻപിൽ വൃക്ഷത്തൈകൾ നടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.ആ തൈകൾ ദേശീയ ഐക്യത്തിന്റെ വൃക്ഷങ്ങളായി പരിപാലിച്ച് വളർത്താനും പാർട്ടി ഘടകങ്ങൾ മുൻകൈയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഭാരതമാതാവിനെ ഭരണഘടനാ വിരുദ്ധമായി ദേശവിരുദ്ധ ആശയങ്ങളുടെ പ്രചരണത്തിനായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനുള്ള പ്രതികരണമായാണ് ഈ ക്യാമ്പയിൻ.ജനാധിപത്യത്തോടും മതേതരത്വത്തോടും ഭരണഘടന മൂല്യങ്ങളോടും പ്രതിബദ്ധതയുള്ള എല്ലാ ദേശാഭിമാനികളെയും ഈ ക്യാമ്പയിനിൽ സഹകരിപ്പിക്കാൻ പാർട്ടി ഘടകങ്ങൾ ശ്രദ്ധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow