തൊടുപുഴയിൽ വാഹനാപകടം; പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
തൊടുപുഴക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.ഇടുക്കി മുട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ടിങ്കു ജോൺ ആണ് മരിച്ചത്.തൊടുപുഴക്കും മുട്ടത്തിനും ഇടയിൽ മ്രാലയിൽ വച്ചായിരുന്നു അപകടം .ഇളംദേശം സ്വദേശിയാണ് ടിങ്കു ജോൺ .ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.ഇദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് കയറുകയായിരുന്നു.മൃതദ്ദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ.

