കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി

Apr 14, 2025 - 16:17
 0
കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  കുടുംബ സംഗമം നടത്തി
This is the title of the web page

കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. ഇതോടൊപ്പം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കോൺഗ്രസ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും കല്ലാർ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: സിറിയക്ക് തോമസ് ഉത്ഘാടനം നിർവ്വഹിച്ചു.നാഷണൽ കോൺഗ്രസിന്റെ സാരഥ്യം മഹാത്മാ ഗാന്ധിവഹിച്ചതിന്റെ നൂറാം വർഷമാണ് രാജ്യമെമ്പാടും ആഘോഷിക്കുന്നത്. ഇതിനോടനുബന്ധമായാണ് KPCC യുടെ നിർദേശ പ്രകാരം സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി മിഷൻ 2025 പദ്ധതി പ്രകാരം ഓരോ വാർഡുകളും കേന്ദ്രീകരിച്ച് കുടുംബ സംഗമങ്ങൾ നടത്തി വരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശനത്തിന്റെ 100 ആം വാർഷികമായതിനാൽ കുടുംബ സംഗമങ്ങൾക്ക് മഹാത്മാ ഗാന്ധി കുടുംബ സംഗമം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഇപ്രകാരം കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റിയുടെ ആദ്യ കുടുംബ സംഗമവും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുണിയൻ കോൺഗ്രസ് അംഗങ്ങൾക്കുള്ള തിരിരിച്ചറിയൽ കാർഡ് വിതരണവുമാണ് കല്ലാർ കമ്യൂണിറ്റി ഹാളിൽ വച്ച് നടന്നത്. വാർഡ് വൈസ് പ്രസിഡന്റ് ദേവസ്യ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മണ്ഡലം കമ്മറ്റി ഭാരവാഹി സുരേഷ് ബാബു സ്വാഗതമാശംസിച്ചു. DCC ജനറൽ സെക്രട്ടറി അഡ്വ: സിറിയക്ക് തോമസ് കുടുംബയോഗം ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യൂണിയൻ പ്രവർത്തകർക്കായുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു. കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ടിൽ മണ്ഡലം പ്രസിഡന്റ് K രാജൻ, INTUC പീരുമേട്‌ റീജണൽ പ്രസിഡന്റ്K A സിദിഖ്,DCC ജനറൽ സെക്രട്ടറി മാരായ R ഗണേശൻ,സൈതാലി,മണ്ഡലം സെക്രട്ടറി D രാജു,P രാജൻ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനോജ് രാജൻ ,മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് നി ഷീദ് കല്ലാർ, ബിനീഷ്,അന്തോണി, ജൈന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തൊഴിലുറപ്പ് ജോലികളിൽ നിന്നും വിരമിച്ചവരെ ചടങ്ങിൽ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow