ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ 134-ാം ജന്മദിനം കട്ടപ്പനയിൽ അംബേദ്കർ അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

Apr 14, 2025 - 16:46
 0
ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ 134-ാം ജന്മദിനം കട്ടപ്പനയിൽ അംബേദ്കർ അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
This is the title of the web page

ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ 134-ാം ജന്മദിനം കട്ടപ്പനയിൽ അംബേദ്കർ അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു.അംബേദ്കർ അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ 134 ആം ജന്മദിനം കട്ടപ്പനയിൽ ആഘോഷിച്ചത്.രാജ്യത്ത് അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഡോക്ടർ ബി ആർ അംബേദ്കർ. ദീർഘവീക്ഷണത്തോടുകൂടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യൻ ഭരണഘടന. ആ ഭരണഘടന നൽകുന്ന ഉറപ്പ് രാജ്യത്തെ ഓരോ പൗരനും തുല്യ അവകാശം എന്ന ആശയമായി മാറിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭരണഘടന ശില്പിയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷം 100% പദ്ധതി പൂർത്തീകരണം നടത്തിയ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ടിലിനെ ചടങ്ങിൽ ആദരിച്ചു.

യോഗത്തിൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി എസ് ശശി അധ്യക്ഷത വഹിച്ചു.കട്ടപ്പന നഗരസഭ കൗൺസിറും കോർഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയുമായ ബിനു കേശവൻ ജന്മദിന സന്ദേശം നൽകി. കെപിഎം സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം, കെ എസ് എസ് ജില്ലാ സെക്രട്ടറി രാജൻ കെ ആർ, എ കെ സി എച് എം എസ് ജില്ലാ പ്രസിഡണ്ട് രാജീവ് രാജു ,തങ്കമ്മ രാജു, രാജു ആഞ്ഞിലിതോപ്പിൽ, സി ജെ യേഹാന്നാൻ, രജൻ പി കെ , സുരേഷ് രാജു,ബിജു കേശവൻ തുടങ്ങിയവർ സംസാരിച്ചു .

What's Your Reaction?

like

dislike

love

funny

angry

sad

wow