നിർമ്മാണം പൂർത്തീകരിച്ച കട്ടപ്പന ആനകുത്തി പള്ളിപ്പടി കോൽക്കാട്ടിൽ പടി റോഡ് പ്രദേശവാസികൾക്കായി തുറന്നു നൽകി

നിർമ്മാണം പൂർത്തീകരിച്ച കട്ടപ്പന ആനകുത്തി പള്ളിപ്പടി കോൽക്കാട്ടിൽ പടി റോഡ് ആണ് പ്രദേശവാസികൾക്കായി തുറന്നു നൽകിയത്. റോഡ് നാളുകളായി തകർത്തു കിടക്കുകയായിരുന്നു പ്രദേശവാസികളുടെ അഭ്യർത്ഥന മാനിച്ചാണ് കട്ടപ്പന നഗരസഭ കൗൺസിൽ സിബി പാറപ്പായി റോഡിനായി തുക വകയിരുത്തിയത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് റോഡ് തുറന്നു നൽകി.
50 പരം കുടുംബങ്ങളുടെ ഏകസഞ്ചാരമാർഗമായിരുന്നു ഈ റോഡ്. റോഡ് തകർന്ന സമയത്ത് വാഹനഗതാഗതം അടക്കം ഇതുവഴി ദുഷ്കരമായ സാഹചര്യമായിരുന്നു. റോഡ് നവീകരണം പൂർത്തീയാക്കിയതോടെ പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമായി.ഉദ്ഘാടന ചടങ്ങിൽ സണ്ണി പടിഞ്ഞാറെ കുറ്റ്, ജോണി വടക്കേക്കുറ്റ്, ബിജു പുത്തേട്ട്, ടോമി ചെമരപ്പള്ളി, ജോർജ് ചരളേൽ, കുട്ടപ്പൻ പ്ലാക്കൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു.