പീരുമേടിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു
കൊട്ടാരക്കര ദിണ്ടിഗൽ ദേശീയ പാതയിൽ പീരുമേടിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു.കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ തട്ടത്തിക്കാനത്താണ് സംഭവം ഉണ്ടായത്. വൈകുന്നേരം നാലുമണിക്കാണ് തീപിടുത്തം ഉണ്ടായത്. യാത്രക്കാർക്ക് പരിക്കുകൾ ഇല്ല. പീരുമേട്ടിൽ നിന്നും അഗ്നി രക്ഷാസേന എത്തി തീ അണച്ചു.തമിഴ്നാട് കരൂരിൽ നിന്നും ശബരിമലയിൽ എത്തി മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിനാണ് തീ പിടിച്ചത്.

