മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള സംസ്ഥാന അവാർഡ് ഗവ:ഐ.ടി.ഐ കട്ടപ്പനയ്ക്ക്

Apr 13, 2025 - 17:59
 0
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള സംസ്ഥാന അവാർഡ് ഗവ:ഐ.ടി.ഐ കട്ടപ്പനയ്ക്ക്
This is the title of the web page

കേരള സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ച മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ് സമാപന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് എക്സൈസ്,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പാർലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ്, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ അൻസാർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഐ.എ.എസ് എന്നിവരുടെ സാന്നിധ്യത്തിൽ കേരള ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ.എസി.ൽ നിന്നും പ്രോഗ്രാം ഓഫീസർ സാദിക്ക് എ,വൈസ് പ്രിൻസിപ്പൽ ജോൺസൺ, നിഷാദ് ഹമീദ് ,ശ്രീജാദിവാകരൻ,റോബിൻജോർജ്,ഉമാറുൽഫാറൂക്ക്,ഹരികൃഷ്ണൻ തുടങ്ങിയവർ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കിഴിലെ നാഷണൽ സർവീസ് സ്കീം സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട മൂവായിരം കേന്ദ്രങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷറ്റ്ന്റെയും സഹകരണത്താൽ മാലിന്യമുക്തമാക്കി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇടമാക്കി മാറ്റിയ സ്നേഹാരാമത്തെക്കുറിച്ച് വൃത്തി 2025 കോൺക്ലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം എന്ന വിഷയാവധരണ വേദിയിൽ എൻഎസ്എസിനെ പ്രതിനിധീകരിച്ച് സ്നേഹാരാമ പ്രവർത്തന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഗവ: ഐടിഐ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സാദിക്ക് എ വിഷയാവതരണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിന്ന് പ്രശസ്തിപത്രവും പുരസ്കാരവും ഏറ്റുവാങ്ങി . 2024 സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഐ.ടി. ഐ ജംഗ്ഷനിൽ കട്ടപ്പന മുൻസിപ്പാലിറ്റി സുചിത്വ മിഷന്റെ സഹകരണത്താൽ സ്ഥാപിച്ച സ്നേഹാരാമത്തിന് മികച്ച സ്നേഹാരമായി തിരഞ്ഞെടുക്കുകയും ചെയ്തു.സുചിത്വ മിഷനുമായി സഹകരിച്ചുള്ള ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പ്രവർത്തനങ്ങൾ മാലിന്യമുക്ത ക്യാമ്പസ് തുടങ്ങിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹരാക്കിയത് .

What's Your Reaction?

like

dislike

love

funny

angry

sad

wow