തൊടുപുഴ നഗരസഭാ ചെയർമാനായി യു.ഡി.എഫിലെ കെ.ദീപക് തിരഞ്ഞെടുക്കപ്പെട്ടു
തൊടുപുഴ നഗരസഭാ ചെയർമാനായി യു.ഡി.എഫിലെ കെ.ദീപക് തിരഞ്ഞെടുക്കപ്പെട്ടു. 12 നെതിരെ 14 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ. ദീപക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ മിനി മധുവിന് 12 വോട്ട് കിട്ടി. ആകെ 26 കൗൺസിലർമാരാണ് ചെയർമാൻ വോട്ടെടുപ്പിൽ പങ്കെടുത്തത്. ബി.ജെ.പിയുടെ എട്ട് അംഗങ്ങളും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു.



