യു.ഡി.എഫ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി

ഡി.സി.സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ ഉദ്ഘാടനം ചെയ്തു.സാബു വേങ്ങവേലി അധ്യക്ഷനായിരുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിർജീവമാക്കി പ്രാദേശിക വികസനം അട്ടിമറിക്കുന്ന പിണറായി സർക്കാരിൻ്റെ നടപടികൾക്ക് എതിരെ യു ഡി എഫ് സംഘടിപ്പിച്ചിരിക്കുന്ന രാപകൽ സമരത്തിൻ്റെ ഭാഗമായാണ് ഉപ്പുതറയിൽ രാപ്പകൽ സമരം സംഘടിപ്പിച്ചത്.
അഡ്വ. അരുൺ പൊടിപാറ, ഷാൽ വെട്ടുക്കാട്ടിൽ, ജി മുരുകയ്യ, ഫ്രാൻസിസ് അറയ്ക്കൽപറമ്പിൽ, ജോർജ് ജോസഫ്, വി.കെ കുഞ്ഞുമോൻ, പി എം വർക്കി, പി. നിക്സൺ, പി .ടി . തോമസ് , സി. ജെ. ജോണി, സിനി ജോസഫ്. തുടങ്ങിയവർ പ്രസംഗിച്ചു.