ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്.തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെയായിരുന്നു അപകടം. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായി.