ബസുകളുടെ അഭാവത്തിൽ യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ

ചേലച്ചുട് ,വണ്ണപ്പുറം മേഖലയിലാണ് നിലവിലുണ്ടായിരുന്ന കെ.എസ്.ആർ.ടി ബസുകൾ സർവ്വീസ് നിർത്തിയതോടെ യാത്രാക്ലേശം രൂക്ഷമായത്.
മൂവാറ്റുപുഴ എറണാകുളം റൂട്ടിൽ ഓടുന്ന ksrtc ബസുകളുടെ അഭവത്തിൽ വിദ്യാർഥികളും യാത്രക്കാരും ഏറെ ദൂരിതത്തിലാണ്. കഞ്ഞിക്കുഴി,പഴയരികണ്ടം വെൺമണി വഴി 10 ലധികം ബസുകൾ ഓടിയിരുന്നു. ഇപ്പോൾ രാവിലെ ഒരു ബസ് ഒഴിച്ചാൽ പിന്നീട് മൂവാറ്റുപുഴ. എറണാകുളം റൂട്ടിൽ ബസുകൾ ഇല്ല. മൂവാറ്റുപുഴ കോതമംഗലം. എറണാകുളം സ്ഥലങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളും ആശുപത്രികളിൽ ഉൾപ്പെടെ പോകുന്ന യാത്രകരും വളരെ അധികം യാത്ര ദൂരീതമാണ് അനുഭവിക്കുന്നത്.
എത്രയും പെട്ടന്ന് ഈ മേഖലയിലെ ജനങ്ങളേടുള്ള അവഗണന അവസാനിപ്പിച്ച് പഴയ റൂട്ടുകളിൽ സർവ്വീസ് പുനർ ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.