എറണാകുളം-കുമളി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു

Jul 7, 2023 - 08:31
 0
എറണാകുളം-കുമളി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു
This is the title of the web page

എറണാകുളം കുമളി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടകര സ്വദേശി വടക്കേക്കരയിൽ സിജു ബാലചന്ദ്രൻ ആണ് പോലീസ് പിടിയിലായത് .കോഴിക്കോട് ജോലി ചെയ്യുന്ന യുവതി ഇടുക്കിയിലേക്കുള്ള മടക്കയാത്രയിലാണ് എറണാകുളം കുമളി കെ.എസ് ആർ.ടി.സി. ബസിൽ കയറിയത്. നേര്യമംഗലത്തെത്തിയപ്പോൾ യുവതിയുടെ സീറ്റിൽ ഇരിപ്പുറപ്പിച്ച പ്രതി പല തവണ യുവതിയുടെ ശരീരത്ത് സ്പർശിക്കുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്തു. പാണ്ടിപ്പാറയ്ക്കടുത്ത് ഈട്ടിക്കവലയിലെത്തിയപ്പോൾ യുവതി ബഹളം വയ്ക്കുകയും കണ്ടക്ടറെ വിവരമറിയിക്കുകയുമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ബസ് തങ്കമണി പോലീസ് സ്റ്റേഷന് മുമ്പിൽ നിർത്തി പ്രതിയെ പോലീസിലേൽപ്പിച്ചു. പെൺകുട്ടിയുടെ പരാതി പ്രകാരം തങ്കമണി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow