ഉടുമ്പൻചോല -രണ്ടാം മൈൽ റോഡിൽ മരം വീണ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു
ചെമ്മണ്ണാർ വെങ്കലപാറക്ക് സമീപം നാലാം ബ്ലോക്കിലാണ് മരംവീണത്.കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡരുകിൽ നിന്ന വലിയ ചേലമരം കടപുഴകി വീഴുകയായിരുന്നു.
ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. അപകടാവസ്ഥയിൽ നിന്നിരുന്ന വലിയ ചേലമരമാണ് കടപുഴകി റോഡിലേക്ക് പതിച്ചത്. ദുരന്ത നിവാരണ സേനയുടെയും നെടുങ്കണ്ടം, അടിമാലി അഗ്നിശമന സേനകളുടെയും നേതൃത്വത്തിൽ ഗതാഗതം പുംസഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.