വാറ്റുമടയിൽ റെയ്ഡ്: പിടികൂടിയത് വാറ്റുചാരായവും കോടയും കള്ളത്തോക്കും
കട്ടപ്പന വാഴവര മന്നാക്കുടി അങ്കണവാടിക്ക് സമീപം താമസിക്കുന്ന കാഞ്ചിയാർ കക്കാട്ട്കട സ്വദേശി കൊച്ചുചെന്നാട്ട് എബ്രഹാം തോമസിന്റെ മകൻ ബിബിൻസ് ആണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോടയും രണ്ടു ലിറ്റർ വാറ്റ് ചാരായവും കള്ള തോക്കുകളുമായി പിടിയിലായത്. കാഞ്ചിയാർ സുമതിക്കട ഭാഗത്ത് താമസിച്ചുവന്നിരുന്ന ഇയാൾ എട്ടു വർഷമായി വാഴവര മന്നാക്കുടി ഭാഗത്ത് സ്ഥലം വാങ്ങി കൃഷി ചെയ്തു വരികയും മൂന്നുവർഷമായി ഇവിടെ കുടുംബമായി താമസിച്ചു വരികയും ആയിരുന്നു. ഇയാളുടെ വീടിന് അൽപ്പം അകലെയായി അതിഥി തൊഴിലാളികൾക്ക് താമസിക്കുന്നതിനായി ഉപയോഗിച്ചുവന്നിരുന്ന ഇയാളുടെ കെട്ടിടത്തിൽ സ്ഥിരമായി ചാരായം വാറ്റ് നടക്കുന്നതായും, ഇയാൾ മുൻപ് താമസിച്ചിരുന്ന കക്കാട്ടുകട ഭാഗങ്ങളിൽ വാറ്റിയ ചാരായം വിൽപ്പന നടത്തുന്നതായും, ഇയാൾ കള്ളത്തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തുന്നതായും ഇടുക്കി ജില്ലാ പോലീസ് മേധാവി V.U കുര്യാക്കോസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന SIമാരായ ലിജോ പി മണി, താജുദ്ദീൻ അഹമ്മദ് SCPO ഷിബു പി എസ് അരുൺ സി പി കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ SI സജിമോൻ ജോസഫ്, SCPO മാരായ ജോർജ് മാത്യു, സിനോജ് ജോസഫ്, ജോബിൻജോസ്, സിനോജ് P.J, CPO മാരായ സുബിൻ P.S, ശ്രീകുമാർ ശശിധരൻ, വി കെ അനീഷ് എന്നിവർ ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു.
ഈ സമയം ഇയാൾ കെട്ടിടത്തിനുള്ളിലെ മുറിയിൽ വാറ്റിക്കൊണ്ടിരുന്ന 2 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ലൈസൻസ് ഇല്ലാത്ത രണ്ട് നാടൻ തോക്കുകളും ലഭിച്ചു. കാലങ്ങളായി മൃഗവേട്ട നടത്തിവന്നിരുന്നതായും ചാരായം വാറ്റി അടുപ്പം ഉള്ള ആളുകൾക്ക് വിൽപ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചു.