മുല്ലപെരിയാർ സമര സമിതി സിഗ്നേച്ചർ ചലഞ്ച് നടത്തി

Oct 29, 2024 - 19:25
 0
മുല്ലപെരിയാർ സമര സമിതി സിഗ്നേച്ചർ ചലഞ്ച് നടത്തി
This is the title of the web page

മുല്ലപ്പെരിയാർ പ്രശ്നം അന്താരാഷ്ട ശ്രദ്ധയിലെത്തിക്കാൻ സമര സമിതി ശ്രമം തുടങ്ങി. പെരിയാർ തീർത്തു താമസിക്കുന്ന ഒരു ലക്ഷം പേരുടെ ഒപ്പുശേഖരിച്ച് ഇൻറർ നാഷണൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിനു പരാതി നൽകി ഐക്യ രാഷ്ട്ര സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് മുല്ലപ്പെരിയാർ സമര സമിതിയുടെ തീരുമാനം.അതോടൊപ്പം രാഷ്ട്രപതി , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും നിവേദനം നൽകും. മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ട് 138 വർഷം തികയുന്ന ഒക്ടോബർ 29 ന് സിഗ്നേച്ചർ ചലഞ്ച് തുടങ്ങി. 

ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പ് ശേഖരണം കുട്ടിക്കാനം മരിയൻ കോളേജിൽ മനുഷ്യാവകാശ പ്രവർത്തകനും , ലോക സമാധാന സംഘടന അംഗവുമായ ഡോ. ഗിന്നസ് മാടസ്വാമി ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു, നവംബർ 29 ന് നിവേദനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബ്രിട്ടിഷ് എഞ്ചിനീയറായ കേണൽ പെന്നി ക്വിക്ക് നിർമിച്ച മുല്ലപ്പെരിയാർ ഡാം 1895 ഒക്ടോബർ 10 നാണ് കമീഷൻ ചെയ്തത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ദുർബലമായ ഡാം 40 ലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും, അടിയന്തിരമായ പ്രശ്നത്തിൽ ഇടപെടണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചത്. ഡാമിൻ്റെ ദുർബലാവസ്ഥ സംബന്ധിച്ച് ആധികാരിക പഠനവും, ബലപ്പെടുത്തലും ഉണ്ടായിട്ടില്ലന്ന സമരസമിതി ആരോപിച്ചു. മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ട് 2006 മുതൽ പ്രക്ഷോഭത്തിലാണ് മുല്ലപ്പെരിയാർ സമരസമിതി. ഇതുവരെ പരിഹാരം ഉണ്ടാകാത്തതിനാലാണ് പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാനാണ് സമരസമിതിയുടെ തിരുമാനം.മരിയൻ കോളേജിലെ 1600 കുട്ടികളും അധ്യാപകരും നിവേദനത്തിൽ ഒപ്പുകൾ ഇട്ടു. സമരസമിതി നേതാക്കൾ, ശേഖരിച്ച ഒപ്പുകൾ സ്വീകരിച്ചു.

സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ,മുഖ്യ പ്രഭാഷണം നടത്തി, മരിയൻ കോളേജ് പ്രിൻസിപ്പൽ അജിമോൻ ജോർജ്, ഷാജി . പി. ജോസഫ്, സിബി മൂത്തുമാക്കുഴി, അഡ്വ സ്റ്റീഫൻ ഐസക് , പി . ഡി ജോസഫ് , അജേഷ് പി. ജോസഫ്, സി.ജെ സ്റ്റീഫൻ, ഷിനോജ് ജോസഫ്, ജേക്കബ് പനന്താനം, തോംസൺ വാലുമ്മേൽ എന്നിവർ പ്രസംഗിച്ചു.കോളേജ് യൂണിയൻ ചെയർമാൻ ജെറിൻ ഈപ്പൻ, വൈസ് ചെയർപേഴ്സൺ ജസ്റ്റിന എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow