71-ാമത് സംസ്ഥാന പുരുഷ സീനിയർ വിഭാഗത്തിന്റെയും 26-ാമത് വനിതാ സീനിയർ വിഭാഗത്തിൻ്റെയും ഗുസ്തി മത്സരം നവംബർ 1,2,3 തീയതികളിൽ

71-ാമത് സംസ്ഥാന പുരുഷ സീനിയർ വിഭാഗത്തിന്റെയും 26-ാമത് വനിതാ സീനിയർ വിഭാഗത്തിൻ്റെയും ഗുസ്തി മത്സരം നവംബർ 1,2,3 തീയതികളിൽ ചെറുതോണി ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നിന് രാവിലെ 10-ന് ആരംഭിക്കുന്ന മത്സരങ്ങൾ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
മത്സരത്തിന്റെ ലോഗോ പ്രകാശനം കളക്ടർ വി. വിഘ്നേശ്വരി നിർവഹിച്ചു.മത്സരം കാണാൻ എത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ് സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമായി 800ൽ അധികം പേർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും.സ്വാഗത സംഘം രൂപീകരിച്ച് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും റസലിംഗ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡണ്ട് ജയിൻ അഗസ്റ്റിൻ,മറ്റു ഭാരവാഹികളായ പി. രാജൻ, സിജി ചാക്കോ, സാജൻ കുന്നേൽ, ജോസ് കുഴികണ്ടം, വി.എൻ. പ്രസൂദ്, ബി. രാജശേഖരൻ നായർ, കെ.എ. ജോൺ, പി. ജെ. ജോസഫ് എന്നിവരും ചെറുതോണിയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.