മാതൃഭൂമി ചാനലിന്റെ കുമളി ബ്യൂറോ റിപ്പോർട്ടറായിരുന്ന നന്ദുഷക്ക് തേക്കടി പ്രസ് ക്ലബ്ബ് യാത്രയയപ്പ് നൽകി

മാതൃഭൂമി ചാനലിന്റെ കുമളി ബ്യൂറോ റിപ്പോർട്ടറായിരുന്ന നന്ദുഷക്ക് തേക്കടി പ്രസ് ക്ലബ്ബ് യാത്രയയപ്പ് നൽകി. കുമളിയിൽ നിന്നും കൊല്ലത്തേക്ക് സ്ഥലം മാറിപ്പോകുന്ന നന്ദുഷയ്ക്ക് തേക്കടി പ്ലസ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിലാണ് യാത്രയയപ്പ് നൽകിയത്. യോഗത്തിൽ പ്രസിഡണ്ട് പി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. തേക്കടി പ്രസ് ക്ലബ് ഭാരവാഹികളായജയ്സൺ എബ്രഹാം, വി.ആർ ഷിജു, സനൂപ് പുതുപറമ്പിൽ, ഷാജി അറയ്ക്കൽ, പ്രദീപ് കെ.എസ്, ജെറിൻ പടിഞ്ഞാറേക്കര, സുജിത്ത് സുധാകർ, അഷറഫ് കരിപ്പായിൽ, ഷാജി കുരിശുംമൂട് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.