സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ചുകൊണ്ട് കട്ടപ്പനയില്‍ അനുസ്മരണ യോഗവും മൗനജാഥയും നടത്തി

Sep 14, 2024 - 13:01
 0
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ചുകൊണ്ട്   കട്ടപ്പനയില്‍ അനുസ്മരണ യോഗവും മൗനജാഥയും നടത്തി
This is the title of the web page

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ അനുസ്മരണ യോഗവും മൗനജാഥയും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ സജി അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശ്രീനഗരി രാജന്‍,

സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, വിവിധ രാഷ്ട്രീയ, സമൂഹ സംഘടന നേതാക്കളായ സിജു ചക്കുംമൂട്ടില്‍, രതീഷ് വരകുമല, കെ പി ഹസന്‍, യൂസഫ് അല്‍ കൗസരി, ഷാജി കൂത്തോടി, ആല്‍വിന്‍ തോമസ്, ഡോ.ഗുരുസാമി, ഇ ആര്‍ രവീന്ദ്രന്‍, ജോയി കുടക്കച്ചിറ, മജീഷ് ജേക്കബ്, ലൂയിസ് വേഴമ്പത്തോട്ടം എന്നിവര്‍ സംസാരിച്ചു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ച ജാഥയില്‍ നൂറിലേറെ പേർ  പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow