ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കട്ടപ്പനയുടെ ഓണാഘോഷം നടന്നു

കട്ടപ്പന:ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കട്ടപ്പനയുടെ ഓണാഘോഷം കട്ടപ്പന മിനി സ്റ്റേഡിയത്തിൽ സംഗീത വിരുന്നോടുകൂടിയാണ് ആരംഭിച്ചത്.തുടർന്നു നടന്ന സാംസ്കാരിക സംഗമം പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ചടങ്ങിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ സ്നേഹാദരവ് നൽകി.ഫാ.ജോസ് ആൻറണി,ബീന ടോമി,ദേവനന്ദ രതീഷ്,സോജൻ സ്വരാജ്,ഷിജു കരുണാകരൻ,ലാലി സെബാസ്റ്റ്യൻ,ആംബുലൻസ് ഡ്രൈവേഴ്സ് ടെക്നീഷ്യൻ അസോസിയേഷൻ കട്ടപ്പന യൂണിറ്റ് എന്നിവർ ആദരവ് ഏറ്റുവാങ്ങി.നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ശുചീകരണ തൊഴിലാളികൾക്കുള്ള ഓണക്കോടി വിതരണം നിർവഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റും കവിയുമായ സുഗതൻ കരുവാറ്റ,കേരള സാഹിത്യ അക്കാദമി അംഗവും കഥാകൃത്തുമായ മോബിൻ മോഹൻ, മാധ്യമ പ്രവർത്തകനും കലാകാരനുമായ എം.സി ബോബൻ,സി.പി.ഐ.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ സജി,സി.പി.ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ ശശി,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, ബി.ജെ.പി ജനറൽ സെക്രട്ടറി രതീഷ് വരകുമല,അഡ്വ.ജോളി കുര്യൻ,ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ്, ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ, രക്ഷാധികാരിമാരായ കെ.വി വിശ്വനാഥൻ, ഷാജി നെല്ലിപ്പറമ്പിൽ, സംഘം പ്രസിഡൻ്റ് ടോമി ആനിക്കാമുണ്ടയിൽ, സംഘം സെക്രട്ടറി ജാക്സൺ സ്കറിയ തുടങ്ങി
വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച കോട്ടയം തുടിയുടെ നാടൻപ്പാട്ട് ആഘോഷ പരിപാടികളെ ഹൃദ്യമാക്കി മാറ്റി. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പായസ വിതരണവും നടന്നു.