ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം

Sep 13, 2024 - 06:24
 0
ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം
This is the title of the web page

ഇന്ന് പുലർച്ചെയാണ് ചക്കക്കൊമ്പൻ 301 കോളനിയിൽ എത്തിയത്. 301 നിവാസി രാജേശ്വരി അയ്യപ്പൻ്റെ വീടിന്റെ അടുക്കള ഭാഗത്ത്‌ ആന ആക്രമണം നടത്തി. അരി ഉൾപ്പടെയുള്ള ആഹാര സാധനങ്ങൾ ഭക്ഷിച്ച ശേഷമാണ് ആന ഇവിടെ നിന്നും മാറിയത്. വീട്ടിൽ ആൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

പ്രദേശവാസിയായ സെബാസ്റ്റ്യന്റെ നേരെ ആന പാഞ്ഞടുക്കുകയും ചെയ്തു. ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. 301ൽ ജനവാസ മേഖലയോട് ചേർന്ന് തന്നെ നിലയുറപ്പിച്ചിരിയ്ക്കുകയാണ് ചക്കക്കൊമ്പൻ. ആനയെ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പും നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow