കോട്ടയത്ത്‌ ബാഗിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

Sep 13, 2024 - 06:12
 0
കോട്ടയത്ത്‌ ബാഗിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി  റെയിൽവേ സ്റ്റേഷനിൽ പിടിയിൽ
This is the title of the web page

ബാഗിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഇടുക്കി കാഞ്ചിയാർ കോവിൽമല ആനക്കല്ലിൽ ലിൻസ് (29) നെയാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം .

പ്ലാറ്റ് ഫോം പെട്രോളിംങ്ങിനിടെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ബാഗ് തുറന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ഗ്രേഡ് എസ്.ഐ ഉദയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ്, ആർ.പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥരായ ഫിലിപ്പ് ജോൺ, ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow